Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Racing

Kollam

ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ സ​ർ​ക്കാ​ർ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർടി സി-​സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര ഓ​ട്ടം ത​ട​യാ​ൻ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ . ഒ​രേ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ ത​മ്മി​ൽ നി​ർ​ബ​ന്ധി​ത ഇ​ട​വേ​ള, ജി​പി​എ​സ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സ​മ​യ​ക്ര​മം, തു​ട​ങ്ങി​യ​വ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കാ​നാ​ണ് നീ​ക്കം.

മ​ത്സ​ര​യോ​ട്ട​വും അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗും ത​ട​യാ​ൻ ജി​പി​എ​സ് അ​ധി​ഷ്‌​ഠി​ത സ​മ​യ​നി​യ​ന്ത്ര​ണം ന​ഗ​ര​റൂ​ട്ടു​ക​ളി​ൽ 5 മി​നി​റ്റും ഗ്രാ​മീ​ണ പാ​ത​ക​ളി​ൽ 10 മി​നി​റ്റും കു​റ​ഞ്ഞ ഇ​ട​വേ​ള നി​ർ​ബ​ന്ധ​മാ​ക്കും. ജിപിഎ​സ് മു​ഖേ​ന നി​രീ​ക്ഷി​ക്കു​ന്ന നി​ർ​ബ​ന്ധി​ത സ​മ​യ ഇ​ട​വേ​ള​ക​ൾ ന​ട​പ്പാ​ക്കാ​ൻ സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രും.

കേ​ന്ദ്രീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളി​ൽ നി​ന്നും കെ ​എ​സ്ആ ർ ​ടി.​സി​യി​ൽ നി​ന്നും റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​ക​ൾ ട്രി​പ്പ് ഷെ​ഡ്യൂ​ളു​ക​ൾ ശേ​ഖ​രി​ച്ചു തു​ട​ങ്ങി. പു​തി​യ സം​വി​ധാ​ന​മ​നു​സ​രി​ച്ച് ഒ​രേ റൂ​ട്ടി​ൽ സ​ർ​വീസ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ക​ർ​ശ​ന​മാ​യ സ​മ​യ​ഇ​ട​വേ​ള പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നാ​യു​ള്ള ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്ങും ഇ​തു​വ​ഴി ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.​ജി​പി​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​പ്പു​ക​ൾ വ​ഴി​യും മ​റ്റ് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി​യു​മാ​ണ് ത​ത്സ​മ​യ ലൊ​ക്കേ​ഷ​നു​ക​ളും സ​മ​യ​ക്ര​മ​വും നി​രീ​ക്ഷി​ക്കു​ക. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 7,000 സ്വ​കാ​ര്യ ബ​സു​ക​ളും 4,468 കെഎ​സ്ആ​ർടിസി ബ​സു​ക​ളു​മാ​ണ് സ​ർ​വീസ് ന​ട​ത്തു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന​തി​നാ​ലാ​ണ് കെഎ​സ്ആർടിസി ​ബ​സു​ക​ളെ​യും ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up